Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Stray Dog

Thiruvananthapuram

അ​രു​വി​ക്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ക​ടി​യേ​ൽ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.

അ​രു​വി​ക്ക​ര ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി, ടൂ​റി​സം അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.​ഡാ​മി​നു സ​മീ​പ​ത്തെ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ​ഴ​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലും താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന നാ​യ്ക്ക​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ന്നു​ണ്ട്. പ​ഴ​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ, അ​ക്ഷ​യ കേ​ന്ദ്രം, കെ​എ​സ്ഇ​ബി ഓ​ഫീ​സ് എ​ന്നി​വ ജം​ഗ്‌​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വ് നാ​യ ഭീ​തി​യു​ടെ ന​ടു​വി​ലാ​ണ്. സ​മീ​പ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സി​ലും മൃ​ഗാ​ശു​പ​ത്രി​യി​ലും എ​ത്തു​ന്ന​വ​രും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം മു​ന്നി​ൽ ക​ണ്ടാ​ണ് വ​രു​ന്ന​ത്.​അ​രു​വി​ക്ക​ര​യി​ലെ ഏ​ക ആ​തു​രാ​ല​യ​മാ​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ നാ​യ്ക്ക​ൾ ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. ചി​കി​ത്സ​തേ​ടി വ​രു​ന്ന​വ​രെ നാ​യ്ക്ക​ൾ പ​ല​വ​ട്ടം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ജി.​വി.​രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ പ​രി​സ​ര​ത്തെ നാ​യ​ശ​ല്യം കാ​ര​ണം കാ​യി​ക വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഭ​യ​മി​ല്ലാ​തെ പ​രി​ശീ​ല​നം ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.

ക​ടി​യേ​റ്റ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള ആ​ദ്യ​ഡോ​സ് കു​ത്തി​വ​യ്പ് മാ​ത്ര​മേ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ടു​ക്കു​ക​യു​ള്ളു. തു​ട​ർ​ന്നു​ള്ള കു​ത്തി​വെ​യ്പു​ക​ൾ​ക്ക് നെ​ടു​മ​ങ്ങാ​ട്, പേ​രൂ​ർ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​യോ മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ശ്ര​യി​ക്ക​ണം.

District News

കണ്ണൂരിൽ തെരുവ് നായ ശല്യം അതിരൂക്ഷം; ജില്ലാ ഭരണകൂടം കർശന നടപടിക്കൊരുങ്ങുന്നു

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർക്ക് നായകളുടെ കടിയേറ്റു. സ്കൂളുകളിലേക്കും ജോലിസ്ഥലത്തേക്കും പോകുന്നവർക്ക് ഇത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവ് നായകളുടെ എണ്ണം വർധിച്ചത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തുമെന്ന് അറിയിച്ചു. തെരുവ് നായകളെ പിടികൂടി പാർപ്പിക്കാൻ പുതിയ ഷെൽട്ടറുകൾ ഉടൻ നിർമ്മിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ, പേവിഷബാധ തടയുന്നതിനായുള്ള വാക്സിനേഷൻ യജ്ഞവും ശക്തിപ്പെടുത്തും. നായകളുടെ വന്ധ്യംകരണം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകാതെ, ജാഗ്രത പാലിക്കണമെന്നും നായകളെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

District News

തെരുവ് നായ ശല്യം: സ്കൂൾ പരിസരങ്ങളിലും ഭീഷണി

പത്തനംതിട്ട ജില്ലയിൽ തെരുവ് നായ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ ആശങ്കയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തങ്ങളുടെ മക്കളെ ഒറ്റയ്ക്ക് സ്കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പലയിടങ്ങളിലും, കുട്ടികൾക്ക് മുറ്റത്ത് കളിക്കാനോ സൈക്കിൾ ഓടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. മുതിർന്നവർ കൂടെ നിന്നാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.

ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവ് നായകൾ. റോഡിന് കുറുകെ പെട്ടെന്ന് ഓടിയെത്തുന്ന നായകളെ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും, വീടുകളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വർദ്ധിപ്പിക്കുന്നു. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധിക്ക് പ്രധാന കാരണം അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജില്ലയിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ച് സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് നിയമപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്. എന്നാൽ ഇതിനായി ആവശ്യമായ ഫണ്ടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പദ്ധതി താറുമാറാകാൻ കാരണം. അഭയകേന്ദ്രങ്ങളുടെ അഭാവവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയമായ രീതികളും തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പേവിഷബാധയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. തെരുവ് നായ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടുന്നത്.

നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന എ.ബി.സി. പദ്ധതി പുനരാരംഭിക്കണമെന്നും, തെരുവ് നായകൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്നും, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും പൊതുജനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

 

Latest News

Up